എടത്വ: കരുമാടി കളത്തിൽപ്പാലം സെന്റ് ജോസഫ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചു. വികാരി ഫാ. മാത്യു നടയ്ക്കൽ ഉദ്ഘാടനം ചെയ്തു. എടത്വ ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
റോയി വർഗീസ് വെട്ടി ത്തുരുത്ത്, ജോസഫ്കുട്ടി പത്തിൽപറമ്പിൽ, റൂബി ജോസഫ് പുതുവീട്ടിൽ, സിബി തോമസ് കൃപാലയം, ജിജി ജോസഫ് മുപ്പറയിൽ, ജിജി ചാക്കോ ചൂളയിൽ, മാത്യൂസ് വലിയവീട്ടിൽ, ബേബിച്ചൻ ചെറുഭവൻ, ബിജി റോയ്, സോജപ്പൻ മേടയിൽ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. തുടർന്ന് ഇവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ഫൊറോന ജനറൽ സെക്രട്ടറി വർഗീസ് മാത്യു നെല്ലിക്കൽ, ട്രഷറർ മാർട്ടിൻ കളങ്ങര എന്നിവർ പ്രസംഗിച്ചു.